Connect with us

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; ദൈവത്തെ കാണൽ ചടങ്ങ് നടത്തി 

Published

on

Share our post

പേരാവൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ദൈവത്തെ കാണൽ ചടങ്ങ്

മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിൽ ഗോത്രാചാര രീതിയിലാണ് ചടങ്ങ്. അവിലും ശർക്കരയും തേങ്ങയും ഉൾപ്പെട്ട പൂജയാണ് ദൈവത്തെ കാണൽ ദിവസം നടക്കുന്നത്. 

കൊട്ടിയൂരിന്റെ നാല് ഊരാളൻമാരെയും സാക്ഷിയാക്കി കുറിച്യ സ്ഥാനീകൻ തൻ്റെ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻകാലങ്ങളിൽ പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖ മഹോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെക്കാണൽ ചടങ്ങോടുകൂടിയായിരുന്നു 

കൊട്ടിയൂരിന്റെ അധീനതയിലുള്ള പതിനെട്ടര പൊടിക്കളങ്ങളെ കേന്ദീകരിച്ചായിരുന്നു പൂർവകാലത്ത് വൈശാഖ മഹോത്സവത്തിനാവശ്യമായ നെല്ല് സംഭരിച്ചിരുന്നത്. കർഷകരായ ഗ്രാമീണർ സമർപ്പിക്കുന്ന നെല്ല് വയൽ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പൊടിക്കളങ്ങളിലായിരുന്നു ശേഖരിക്കുക. നെല്ല് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ‘ദൈവത്തെ കാണൽ’ ചടങ്ങോടുകൂടിയായിരുന്നു. പത്തായപ്പുരകളിൽ നിന്നും ഇക്കരെക്ഷേത്രത്തിലെത്തുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി വിവിധ ആവശ്യങ്ങളിലേക്ക് തരം തിരിക്കുന്നത് ‘പ്രക്കൂഴം’ ദിവസമാണ്.  

പതിനെട്ടര പൊടിക്കളങ്ങളിൽ പ്രധാനപ്പെട്ടതാണ് മണത്തണ വാകയാട്ട് പൊടിക്കളം. പത്തായപ്പുരകളും, പൊടിക്കളങ്ങളിൽ പലതും ഇന്ന് ഇല്ലാതായെങ്കിലും വാകയാട്ടെ പൊടിക്കകളത്തിൽ നടക്കുന്ന ഗോത്രാചാര ചടങ്ങിന് പ്രാധാന്യം ഏറെയാണ്. 

ചൊവ്വാഴ്ച രാവിലെ പത്തോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കെ.സി. സുബ്രഹ്മണ്യൻ നായർ, മറ്റ് പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ നാരായണൻ, ദേവസ്വം ജീവനക്കാർ എന്നിവരും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു. 

ഗോത്രാചാരത്തിൽ തുടങ്ങി ‘ശൈവ- വൈഷ്ണവ- ശാക്തേയ’ ആരാധന രീതികൾ സമന്വയിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ദൈവത്തെ കാണൽ ‘ ചടങ്ങോടെ തുടക്കമാവുകയാണ്. 

വൈശാഖ മഹോത്സവത്തിൻ്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം വ്യാഴാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. തണ്ണീർ കുടി ചടങ്ങ്, നെല്ലളവ്, അവിൽ അളവ്, ആയില്യാർക്കാവിൽ ഗൂഢ പൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ. മേയ് 21ന് നെയ്യാട്ടത്തോടെ ഈ വർഷത്തെ വൈശാഖ മഹോത്സവം ആരംഭിക്കും.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖ ഉത്സവം; എസ്.പി യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം

Published

on

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ റൂറൽ എസ്.പി.എം. ഹേമലതയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ എൽ. ആർ തഹസിൽദാർ എം. ലക്ഷ്മണൻ, കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചയാത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ, റോയ് നമ്പുടാകം, സി.ടി. അനീഷ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്‌മണ്യൻ നായർ, അഡ്വ. കമ്മീഷണർ പ്രദീപ് കുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, പേരാവൂർ ഡി.വൈ.എസ്.പി അഷറഫ് തൈക്കലക്കണ്ടി, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്പി സി.ബി, കേളകം എസ്എച്ച്ഒ പ്രവീൺ കുമാർ, എസ്‌.ഐ മിനിമോൾ എന്നിവർ സംസാരിച്ചു.

യോഗത്തിൽ ആരോഗ്യം, എക്‌സൈസ്, പോലീസ്, കെ.എസ്.ഇ.ബി, ടെലികോം, വനം, ഫയർ, കെ.എസ്.ആർ.ടിസി എന്നീ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. എന്നാൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തില്ല.
ഉത്സവ പരിസരം യാചക നിരോധന മേഖലയാക്കാനും , സൂചന ബോർഡുകൾ സ്ഥാപിക്കാനും , മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷയിൽ അനൗൺസ്‌മെന്റ് നടത്താനും, അക്കരെ കൊട്ടിയൂരിൽ ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും എസ്. പി യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്സവ നഗരിയിൽ മുഴുവൻ ഇടങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും മാവോയിസ്റ്റുകളെ തിരിച്ചറിയാൻ ലൂക്ക് ഔട്ട് നോട്ടീസ് പോസ്റ്റർ വിവിധയിടങ്ങളിൽ പതിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ, കയ്യാലകളുടെ നിർമാണം പുരോഗമിക്കുന്നു

Published

on

Share our post

കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും. വൈശാഖോത്സവത്തിന് മുമ്പ് അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.

സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ. ഇക്കരെ കൊട്ടിയൂരിൽ നടക്കുന്ന അടിയന്തര യോഗത്തിന് ശേഷം പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായി സ്ഥാനികന്റെയും നേതൃത്വത്തിലുള്ള സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തിച്ചേരും.

അവിടെ നിന്നും കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്നാനം ചെയ്ത് കൂവയിലയിൽ തീർത്ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തിച്ചേരും. ആദ്യം ഒറ്റപ്പിലാൻ സ്ഥാനികന്റെ നേതൃത്വത്തിൽ പുറംകലയൻ, ജന്മാശാരി എന്നിവർ അക്കരെ സന്നിധിയിൽ പ്രവേശിച്ച് മണത്തറ സ്ഥാനത്ത് ജലം അഭിഷേകം ചെയ്യും.

തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ പ്രവേശിച്ച് ബാവലി തീർത്ഥം സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയ്യും. ക്ഷേത്ര ഊരാളന്മാരും മറ്റ് സ്ഥാനികരും ഈ സമയത്ത് തിരുവഞ്ചിറയിൽ എത്തിച്ചേർന്നിരിക്കും. 21 നാണ് നെയ്യാട്ടം.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖ മഹോത്സവം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

Published

on

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഇത്തവണ ഒരുക്കുന്നതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കയാണ്.

ഭക്തജനങ്ങൾക്കായി കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്കരെ കൊട്ടിയൂരിൽ പുതിയ കിണറും വാട്ടർടാങ്കും നിർമ്മിച്ച് കഴിഞ്ഞു. പ്രദേശത്തെ പത്തോളം കിണറുകളും ശുചീകരിച്ചു കഴിഞ്ഞു.അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമ്മാണ പ്രവർത്തികളും ദ്രുതഗതിയിൽ നടന്നു വരികയാണ്. നീരെഴുന്നള്ളത്തിന് മുൻപായി 55 കയ്യാലകളുടെ പ്രവർത്തികളും പൂർത്തിയാക്കും.

അക്കരേയും ഇക്കരേയുമായി വിപുലമായ അന്നദാന സൗകര്യങ്ങളും ഒരുക്കും. ശൗച്യാലയങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇത്തവണ നാൽപ്പതോളം ശൗചാലയങ്ങൾ പുതുതായി നിർമ്മിക്കാനാണ് തീരുമാനം. ഉത്സവത്തോടനുബന്ധിച്ചുള്ള ലേലങ്ങളും മറ്റും ഏതാണ്ട് അവസാനിച്ചു.മുൻ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ഉത്സവകാലത്ത് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിച്ചേരുന്നുണ്ട്. വിവിധ ട്രാവൽ ഏജൻസികളും മറ്റും തീർത്ഥാടന ടൂറിസം പാക്കേജിൽ കൊട്ടിയൂർ മഹോത്സവത്തെ ഉൾപ്പെടുത്തി യതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ ബാഹുല്യം കഴിഞ്ഞ തവണ കൊട്ടിയൂരിനെ ദിവസങ്ങളോളം ഗതാഗതക്കുരുക്കിലാക്കിയിരുന്നു.

വാഹനപാർക്കിങ് വേണ്ടത്ര ഇല്ലാഞ്ഞതാണ് ഇതിനു പ്രധാന കാരണമായത്. ഇത് പരിഹരിക്കാൻ ഇത്തവണ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമുള്ളതും മന്ദം ചേരിയിലുള്ളതുമായ പാർക്കിങ് മൈതാനങ്ങൾക്ക് പുറമേ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തോട് ചേർന്നും പാർക്കിങ് സൗകര്യം ഒരുക്കും. നാലു ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കുന്ന പാർക്കിങ് ഏരിയയിൽ 1500 ഓളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും. പുഴക്ക് കുറുകേ ബണ്ട് നിർമ്മിച്ച് ഇതുവഴിയാണ് വാഹനങ്ങൾ ഇവിടേക്ക് കടത്തി വിടുക. ആകെ ഇത്തരത്തിലുള്ള ക്രമീകരങ്ങളിലൂടെ നാലായിരത്തോളം വാഹങ്ങൾ പാർക്ക് ചെയ്യാനാകും എന്നാണ് കരുതുന്നത്.


Share our post
Continue Reading

Kerala5 mins ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala35 mins ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala43 mins ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala2 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala2 hours ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Kerala2 hours ago

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Kannur2 hours ago

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Kerala2 hours ago

താങ്ങാനാവാത്ത ഫീസ്; മലബാറിലെ പ്ലസ് വൺ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നെന്ന് റിപ്പോർട്ട്

Kerala3 hours ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

India3 hours ago

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!