തലശേരിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മെയ് ഒന്ന് മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കി

കണ്ണൂർ : ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് 2024 മെയ് ഒന്ന് മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയ്യതി എടുത്ത് ടെസ്റ്റിന് ഹാജരാകണം. പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനാൽ മെയ് ഒന്ന് മുതൽ ഡ്രൈവിംങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിന്റെ ഭാഗമായാണിതെന്നും ജോയിന്റ് ആർ.ടി ഒ അറിയിച്ചു.