പെയിന്റിങ്ങിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഗുരുവായൂര്‍: പെയിന്റിങ് പണിക്കിടെ വാട്ടര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.ഗുരുവായൂര്‍ എരങ്ങത്തയില്‍ പറമ്പില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ്(35) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടിലായിരുന്നു പെയിന്റിങ് ചെയ്തുകൊണ്ടിരുന്നത്.സണ്‍ഷെയ്ഡില്‍ നിന്ന് വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയായിരുന്നു ഷോക്കേറ്റത്.ആക്ട്‌സ് പ്രവര്‍ത്തകര്‍ ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ(ആശാ വര്‍ക്കര്‍). മക്കള്‍:രുദ്ര തീര്‍ത്ഥ,ധ്രുവ തീര്‍ത്ഥ. സംസ്‌കാരം ബുധനാഴ്ച.