പി.എസ്.സി ആറ് തസ്തികകളിൽ ചുരുക്കപ്പട്ടിക; നാലിൽ സാധ്യത പട്ടികയും

ആറ് തസ്തികകളിലേക്ക് ചുരുക്ക പട്ടികയും നാല് തസ്തികകളിലേക്ക് സാധ്യത പട്ടികയും പി.എസ്.സി പ്രസിദ്ധീകരിക്കും. ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫിസർ (പഞ്ചകർമ), കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് – പട്ടിക ജാതി), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് – ഈഴവ / തിയ്യ / ബില്ലവ, എൽസി / എഐ, പട്ടിക ജാതി), കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് വിശ്വകർമ), കാസർകോട് ജില്ലയിൽ യു പി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം), മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) എന്നീ തസ്തികകളിലാണ് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കുക.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്), കേരള ടൂറിസം ഡവലപ്‌മെൻ്റ് കോർപറേഷനിൽ ബോട്ട് ലാസ്കർ, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ് 2 (പട്ടിക വർഗം), ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (പട്ടിക വർഗം) എന്നീ തസ്‌തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കും.