വോട്ടു ചെയ്യാൻ പ്രവാസികൾ നാട്ടിലേക്ക്; യു.ഡി.എഫിന്റെ മൂന്നാം വോട്ട് വിമാനം വ്യായാഴ്ച, ഗൾഫിലും പ്രചരണം സജീവം

Share our post

ദുബൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടിനായി നാട്ടിലെത്തുന്ന പ്രവാസികളും ഗൾഫ് രാജ്യങ്ങളിലെ പ്രചാരണ യോഗങ്ങളും സജീവമാകുന്നു. യാത്രയയപ്പ് യോഗങ്ങളും സജീവമാണ്. യുഎഇയിൽനിന്നു യു.ഡി.എഫ് പ്രവർത്തകർ ഏർപ്പാടാക്കിയ മൂന്നാമത്തെ വോട്ട് വിമാനം വ്യാഴാഴ്ച പുറപ്പെടും. തെരഞ്ഞെടുപ്പ് ആവേശം ഗൾഫിലും കൂട്ടുന്നതിൽ മുന്നിൽ വടകരയാണ്. യു.എ.ഇയിലെ വടകര മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയും, ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസിയുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ.

യു.എ.ഇയിലെ കാലാവസ്ഥ വെല്ലുവിളി നേരിടാനുള്ള റിലീഫ് പ്രവർത്തനങ്ങൾക്കുള്ള നേതാക്കളും വളണ്ടിയർമാരും യുഎഇയി> തന്നെ തുടരും. മറ്റുള്ളവർ മൂന്നാമത്തെ വോട്ട് വിമാനത്തിൽ 25ന് നാട്ടിലേക്ക് പുറപ്പെടും. ഓൺലൈൻ പ്രചാരണ പ്രവർത്തനങ്ങളും സജീവമാണ്.

വോട്ട് ഫോർ ഇന്ത്യ റോഡ് ഷോ , തെരഞ്ഞടുപ്പ് ഗാനം, മണ്ഡലത്തിലെ വോട്ടർമ്മാരെയും കുടുംബങ്ങളെയും സന്ദർശിച്ച്‌ പരാമാവധി പേരെ നാട്ടിലെത്തി വോട്ട്‌ ചെയ്യാനും മറ്റുള്ളവരെ വോട്ട്‌ ചെയ്യിപ്പിക്കാനുമുള്ള ഫാമിലി ക്യാമ്പയിൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന വരുന്നത്. ഓൺലൈൻ പ്രചാരണങ്ങൾക്ക് എല്ലാ മുന്നണികൾക്കും വലിയ പിന്തുണ നൽകുന്നത് പ്രവാസികളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!