Connect with us

Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

Published

on

Share our post

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍

1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)

2) 20:16 ബംഗളൂരു – കോഴിക്കോട്(കുട്ട മാനന്തവാടി വഴി)

3) 21.15 ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)

4) 20.45 ബംഗളൂരു – മലപ്പുറം(കുട്ട, മാനന്തവാടി വഴി)

5) 18.45 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6) 19.30 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7) 18.10 ബംഗളൂരു – കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)19:15 ബംഗളൂരു -കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

9) 21.45 ബംഗളൂരു – കണ്ണൂര്‍ (ഇരിട്ടി വഴി)

10) 22:30 ബംഗളൂരു – കണ്ണൂര്‍) (ഇരിട്ടി വഴി)

28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍

1) 21.15 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

2) 22.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

3) 20:45 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

4) 20.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

5) 18.35 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

6) 19.05 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

7) 18.10 കോട്ടയം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

8)19.10കോട്ടയം – ബംഗളൂരു)പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

9) 22:10 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

10) 21:50 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

www.onlineksrtcswift. com എന്ന വെബ്സൈറ്റു വഴിയും ലിലേ ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ ബന്ധപ്പെടാം. നമ്പറുകള്‍: എറണാകുളം – 0484 2372033, കോഴിക്കോട് – 0495 2723796, കണ്ണൂര്‍ – 0497 2707777, മലപ്പുറം – 0483 2734950.


Share our post

Kerala

ജയിൽ ടൂറിസം ആലോചനയിൽ, അന്തേവാസികൾക്ക് അന്തസ്സായി ജീവിക്കാൻ കഴിയണം’; മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് സംസ്ഥാന അഡ്വൈസറി ബോർഡ് പ്രഥമ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2022 ലെ പ്രിസൺസ് സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയിലെ കണക്കുകൾ പ്രകാരം ജയിലുകളിൽ 75 ശതമാനവും വിചാരണ തടവുകാരാണ് എന്നതും മുഖ്യമന്ത്രി ഓർമിപ്പിച്ചു. വിചാരണ തടവുകാരുടെ കണക്കിൽ രാജ്യം പരിതാപകരമായ അവസ്ഥയിലാണ്. സമയബോധമോ പ്രതീക്ഷയോ ഇല്ലാതെ വലിയ വിഭാഗം മനുഷ്യർ ഇന്ത്യയിലെ ജയിലറകളിലുണ്ട്. 2010ലെ പുതിയ ജയിൽ നിയമങ്ങൾ ആധുനിക വീക്ഷണം ഉൾകൊള്ളുന്ന നിയമങ്ങളാണ് എന്നതിൽ സംശയമില്ല. പക്ഷെ അവയിൽ കാലാനുസൃതമായി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി സമിതിയെ ചുമതലപ്പെടുത്തിയെന്നും സമിതിയുടെ പരിശോധനയ്ക്കുശേഷം കാലാനുസൃതമായ നിയമവും ചട്ടവും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

വിമാനം താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഇനി ‘ഫ്രീ ഫുഡ്’ നിര്‍ബന്ധം; എയർലൈൻ കമ്പനികൾക്ക് ‘പണി’യായി

Published

on

Share our post

ഫ്ലൈറ്റ് യാത്രയിൽ ഏറെ മടുപ്പുണ്ടാക്കുന്ന ഒരു കാര്യമാണ് ഫ്ലൈറ്റ് വൈകുന്നത്. പലപ്പോഴും മിനിറ്റുകൾ കഴിഞ്ഞ് മണിക്കൂറുകളോളം ഫ്ലൈറ്റ് വൈകാറുണ്ട്. ഈ സമയത്ത് യാത്രക്കാർ അസ്വസ്ഥരാകാറാണ് പതിവ്. എന്നാൽ ഇനി ഫ്ലൈറ്റ് വൈകിയാൽ വിശന്നിരിക്കേണ്ട. ഫ്ലെെറ്റ് കാലതാമസം ഉണ്ടായാൽ റിഫ്രഷ്‌മെൻ്റുകൾ നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകളോട് നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഇനി മുതൽ വിമാനം 2-4 മണിക്കൂർ വൈകിയാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകേണ്ടതുണ്ട്. വിമാനങ്ങൾ നാല് മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണം നൽകണം.വിമാനം വൈകുമ്പോൾ യാത്രക്കാർക്ക് സൗകര്യമൊരുകണം എന്ന നിർദേശം എയർലൈനുകൾക്ക് നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.‌ കാത്തിരിപ്പ് സമയങ്ങളിൽ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത്.


Share our post
Continue Reading

Kerala

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം; ജാഗ്രതാ നിർദേശവുമായി നോർക്ക

Published

on

Share our post

തിരുവനന്തപുരം:വിദേശയാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനുംസംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം.

വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വ സന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്.

അപ്രതീക്ഷിത ചികിത്സാ ചെലവ്

വിദേശയാത്രയിൽഅപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്നചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും.

പരിരക്ഷ

ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയക്കിക, ഫ്ളൈറ്റ്’ റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും.


Share our post
Continue Reading

Kerala41 mins ago

ജയിൽ ടൂറിസം ആലോചനയിൽ, അന്തേവാസികൾക്ക് അന്തസ്സായി ജീവിക്കാൻ കഴിയണം’; മുഖ്യമന്ത്രി

Kerala44 mins ago

വിമാനം താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഇനി ‘ഫ്രീ ഫുഡ്’ നിര്‍ബന്ധം; എയർലൈൻ കമ്പനികൾക്ക് ‘പണി’യായി

Breaking News1 hour ago

ഡിസംബർ പത്തിന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Breaking News2 hours ago

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Kannur2 hours ago

2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Kannur3 hours ago

ജില്ലയിൽ പേവിഷ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി:ഡി.എം.ഒ

Kannur3 hours ago

ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Kannur3 hours ago

ഖാദി റിഡക്ഷൻ മേള ഡിസംബർ രണ്ട് മുതൽ

Kannur3 hours ago

കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആസ്‌പത്രിയിൽ സൗജന്യ ചികിത്സ

Kerala3 hours ago

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം; ജാഗ്രതാ നിർദേശവുമായി നോർക്ക

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!