Connect with us

IRITTY

എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിന്തുടർന്ന് പിടികൂടി

Published

on

Share our post

മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനിൽ(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയിൽ നിന്ന് നിർത്താതെ പോയ കാർ മട്ടന്നൂർ കരേറ്റയിൽ വെച്ചാണ് എക്‌സൈസ് സംഘം പിന്തുടർന്ന് തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിതവേഗതയിൽ ഓടിച്ച കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി.

തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് ബംഗളൂരുവിൽ നിന്ന് വന്ന കാർ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെത്തിയത്. വാഹനപരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ലഹരിയിലായിരുന്ന ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു. ഇരിട്ടി എക്‌സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ടൗണിന് സമീപം കാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കാറുമായി കടന്നുകളഞ്ഞു.

തുടർന്ന് മട്ടന്നൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥരെയും അറിയിക്കുകയും കരേറ്റയിൽ വെച്ച് കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫിറോസിനെ പിന്തുടർന്ന് പിടിക്കുകയുമായിരുന്നു.

കൂട്ടുപുഴയിൽ നിന്ന് ഡോർ പോലും അടയ്ക്കാതെ അമിതവേഗതയിൽ വന്ന കാർ വഴിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഈ വാഹനങ്ങളിലുള്ളവരും ഇയാളെ പിന്തുടർന്ന് എത്തിയിരുന്നു.
മുമ്പ് വയനാട് ചെക്ക്‌പോസ്റ്റിൽ വെച്ച് എം.ഡി.എം.എ. പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.

ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷ് ലബ്ബ, എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.ഉത്തമൻ, സി.പി.ഷാജി, സി.ഒ.ഷാജൻ, സി.വി.റിജുൻ, ഷൈബി കുര്യൻ, വി.ശ്രീനിവാസൻ, രമീഷ്, ഡ്രൈവർമാരായ കെ.ടി.ജോർജ്, കേശവൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.


Share our post

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

IRITTY

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം

Published

on

Share our post

ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ പൂരോത്സവം ഏപ്രിൽ രണ്ട് മുതൽ 10 വരെ ആഘോഷിക്കും. ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, നിറമാല, വിശേഷാൽ ദേവീ പൂജകൾ എന്നിവ പൂരോത്സവ നാളുകളിൽ ഉണ്ടാകും. 10-ന് രാവിലെ എട്ടിനുള്ള പൂരംകുളി ആറാട്ടോടെ സമാപനം. രണ്ട് മുതൽ ഒൻപത് വരെ ക്ഷേത്രം മണ്ഡപത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉണ്ടാകും. മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി കരിവെള്ളൂരാണ് യജ്ഞാചാര്യൻ. രണ്ടിന് അഞ്ചരയ്ക്ക് ആചാര്യവരണം തുടർന്ന് മാഹാത്മ്യ വർണന എന്നിവയും മൂന്ന് മുതൽ ഒൻപത് വരെ പാരായണവും പ്രഭാഷണവും ഉണ്ടാകും. ഭാഗവത സംഗ്രഹത്തോടെ യജ്ഞം 10-ന് സമാപിക്കും.


Share our post
Continue Reading

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

Trending

error: Content is protected !!