Connect with us

Kerala

120 ലേറെ പാക്കേജുകള്‍, എല്ലാം ഹിറ്റ്; ടൂറിസം രംഗത്ത് പുതിയ ചരിത്രം രചിച്ച് കെ.എസ്.ആര്‍.ടി.സി

Published

on

Share our post

ബജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. 2021 ല്‍ ആരംഭിച്ച ടൂര്‍ പാക്കേജുകള്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അവിശ്വസനീയമായ വിജയത്തിലാണ് എത്തി നില്‍ക്കുന്നത്. 30 കോടിയോളം രൂപയുടെ വരുമാനമാണ് ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്.

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നുമായി 120ലേറെ പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ നടത്തുന്നത്. മിക്കവാറും എല്ലാ പാക്കേജുകളും വിജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത പരാതികളാണ് യാത്രക്കാര്‍ക്കുള്ളത്. വ്യത്യസ്തമായ പാക്കേജുകളുണ്ടെങ്കിലും മൂന്നാര്‍, ഗവി, വയാനാട് ട്രിപ്പുകളാണ് ഏറ്റവും ഹിറ്റായി മാറിയത്. മിക്കവാറും എല്ലാ ഡിപ്പോകളില്‍ നിന്നും മൂന്നാര്‍, വയനാട് ട്രിപ്പുകള്‍ നടത്തുന്നു

ചെലവ് കുറവാണെന്നതാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം തിരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. വേനലവധി ആരംഭിച്ചതോടെ സംസ്ഥാനത്തെ കുളിരുള്ള വിനോദസഞ്ചാരങ്ങളിലേക്കുള്ള പാക്കേജുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് നിലവില്‍ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന പാക്കേജുകള്‍ ഇവയാണ്.

ഇടുക്കി

1 വയനാട്

2 വാഗമണ്‍
3 ഗവി
4 മംഗളാദേവി
4 ആലപ്പുഴ
5 മൂന്നാര്‍. ജംഗിള്‍ സഫാരി
6 ചതുരംഗപ്പാറ
7 ഇല്ലിക്കല്‍കല്ല്
8 നെഫര്‍റ്റിറ്റി
9 മലക്കപ്പാറ
10 കാന്തല്ലൂര്‍
11 മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍
രാജീവ് എന്‍.ആര്‍
(ജില്ലാ കോര്‍ഡിനേറ്റര്‍) :9446525773

തൃശ്ശൂര്‍

1. മലക്കപ്പാറ
2. മൂന്നാര്‍
3. വയനാട്
4 കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
5 സാമ്പ്രാണി കൊടി
6 ബേക്കല്‍ കോട്ട
7 മലമ്പുഴ ഡാം
8 സൈലന്റ് വാലി
9 നെല്ലിയാമ്പതി
10 കുമരകം

ഡൊമനിക് പെരേര
(ജില്ലാ കോര്‍ഡിനേറ്റര്‍) :9747557737

തിരുവനന്തപുരം

1 പൊന്മുടി
2 അതിരപ്പിള്ളി
3 മൂന്നാര്‍
4 ഗവി
5 വാഗമണ്‍
6കന്യാകുമാരി
7 നെഫര്‍റ്റിറ്റി
ജയകുമാര്‍ വി.എ (ജില്ലാ കോര്‍ഡിനേറ്റര്‍) :9188619378

കോഴിക്കോട്

1.വയനാട്
2.മലക്ക പാറ
3. പെരുവണ്ണാമുഴി
4.നെല്ലി യാംമ്പതി
5. മലമ്പുഴ
6. മൂന്നാര്‍
7. വാഗമണ്‍
8. ഗവി
9. സൈലന്റ് വാലി
10.കോഴിക്കോട് നഗരം
11. തുഷാരഗിരി
12.നെഫ്രിറ്റിറ്റി
സൂരജ്
(ജില്ലാ കോര്‍ഡിനേറ്റര്‍) :9544477954

വയനാട്

1 കല്‍പ്പറ്റ – നെഫ്രിറ്റിറ്റി
2 ജംഗിള്‍ സഫാരി

വര്‍ഗീസ്
(ജില്ലാ കോര്‍ഡിനേറ്റര്‍) 9895937213

കണ്ണൂര്‍

1. ഗവി
2.മൂന്നാര്‍
3. വാഗമണ്‍
4.വയനാട്
5.ജംഗിള്‍ സഫാരി

റോയ് കെ.ജെ
(ജില്ലാ കോര്‍ഡിനേറ്റര്‍) :+918089463675

പത്തനംതിട്ട

1 മൂന്നാര്‍
2 റോസ് മല
3 രാമക്കല്‍മേട്
4 പൊന്മുടി
5 ഗവി
6 വയനാട്
7 നെഫറ്റിറ്റി
8 മലക്കപ്പാറ
സന്തോഷ് കുമാര്‍ സി
(ജില്ലാ കോര്‍ഡിനേറ്റര്‍) 9744348037

ആലപ്പുഴ

1 മൂന്നാര്‍
2 സാഗരറാണി
3 ആഴിമല
4 ഗുരുവായൂര്‍
5 വണ്ടര്‍ലാ
6 കടല്‍യാത്ര
7 സീ അഷ്ടമുടി
8 ചതുരംഗപ്പാറ
9 വണ്ടര്‍ലാ
10 മാമലകണ്ടം ജംഗിള്‍ സഫാരി
11 മലക്കപ്പാറ
12 വാഗമണ്‍
13 തിരുവനന്തപുരം ക്ഷേത്രദര്‍ശനം
14 മൂന്നാര്‍

ഷെഫീഖ്
(ജില്ലാ കോര്‍ഡിനേറ്റര്‍):9846475874

എറണാകുളം

1 മൂന്നാര്‍ -മാമലകണ്ടം
2 മൂന്നാര്‍ -വട്ടവട
3 മറയൂര്‍ -കാന്തല്ലൂര്‍
4 രാമക്കല്‍ മേട്
5 ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ
6 മലക്കപ്പാറ
7 ചതുരംഗപാറ
8 വാഗമണ്‍ -പരുന്തുംപാറ
9 ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ

പ്രശാന്ത് വി.പി
(ജില്ലാ കോര്‍ഡിനേറ്റര്‍) :9447223212

കോട്ടയം

1 മൂന്നാര്‍ -മാമലകണ്ടം
2 വട്ടവട
3 മറയൂര്‍ -കാന്തല്ലൂര്‍
4 ഇടുക്കി -അഞ്ചുരുളി
5 മലക്കപ്പാറ
6 ചതുരംഗപാറ
7 വാഗമണ്‍ -പരുന്തുംപാറ
8 കുംഭാവുരുട്ടി
9 ആഴിമല
10 പ്രശാന്ത് വി.പി

(ജില്ലാ കോര്‍ഡിനേറ്റര്‍) :9447223212

പാലക്കാട്

1 സൈലന്റ് വാലി
2 മൂന്നാര്‍
3 നെല്ലിയാമ്പതി
4 ഗവി
5 മലക്കപ്പാറ

ഷിന്റോ കുര്യന്‍
(ജില്ലാ കോര്‍ഡിനേറ്റര്‍) ഫോണ്‍ നമ്പര്‍9447744734

മലപ്പുറം

1. മൂന്നാര്‍
2 ആതിരപ്പള്ളി – മലക്കപ്പാറ*
3. വയനാട്*
4. വാഗമണ്‍*
5 ഗവി*
6. നെല്ലിയാമ്പതി*
7. സൈലന്റ് വാലി*
അനൂപ് കെ
(ജില്ലാ കോര്‍ഡിനേറ്റര്‍) : 8547109115

കൊല്ലം

1 വയനാട്
2 കന്യാകുമാരി
3 രാമക്കല്‍മേട്
4 പാണ്ഡവന്‍ പാറ
5 ഗവി
6 മലക്കപ്പാറ
7 മൂന്നാര്‍
8 വാഗമണ്‍
9 ഇല്ലിക്കല്‍ കല്ല്
10 പാണിയേലിപ്പോര്
11 ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ
12 റോസ് മല
13 നെഫര്‍റ്റിട്ടി
14 കോന്നി- കുംഭാവുരട്ടി വെള്ളച്ചാട്ടം

തീര്‍ത്ഥാടനം

1 മലപ്പുറം ക്ഷേത്രങ്ങള്‍
2 ഗുരുവായൂര്‍ ക്ഷേത്രം
3 സരസ്വതി ക്ഷേത്രങ്ങള്‍
4 ആഴിമല- ചെങ്കല്‍
5 അയ്യപ്പക്ഷേത്രങ്ങള്‍
6 മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍
7 അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം
8 കൃപാസനം
മോനായി ജി കൃഷ്ണ

(ജില്ലാ കോര്‍ഡിനേറ്റര്‍) :9747969768


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!