വിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയടക്കം അഞ്ചുപേരെ യുവാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചു

Share our post

ആലപ്പുഴ: ചെന്നിത്തലയിൽ വീട്ടിൽക്കയറി ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിവാഹാലോചന നിരസിച്ചതിലെ വൈരാ​ഗ്യത്തെ തുടർന്നാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് പരാതി. കാരാഴ്മയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കാരാഴ്മ സ്വദേശി മൂശ്ശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു.

റാഷുദ്ദീന്റെ മകൾ സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ, രഞ്ജിത്തിന്റെ സ്വഭാവദൂഷ്യം കാരണം സജിന ബന്ധത്തിൽനിന്ന് പിന്മാറി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

രാത്രി പത്തോടെ റാഷുദ്ദീന്റെ വീട്ടിലെത്തിയ രഞ്ജിത്ത് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തികാട്ടി ബഹളം വെക്കുകയായിരുന്നു. തുടർന്ന് വീടിനുപുറത്തേക്ക് വന്ന സജ്നയെ ഇയാൾ ആദ്യം വെട്ടി. സജ്നയുടെ നിലവിളികേട്ട് വന്ന മറ്റുനാലുപേരേയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ റാഷുദ്ദീന്റെയും മകൾ സജ്നയുടെയും നില ​ഗുരുതരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!