ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

ആലുവ : ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി റോജി (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്ന് ട്രെയിനിൽ കയറിയ റോജി ആലുവയിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്കു വീഴുകയായിരുന്നു. കാൽ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ട് അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.