മദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

Share our post

വണ്ടൂർ : ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ വണ്ടൂർ പോലീസ്‌ അറസ്റ്റുചെയ്തു. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 16-നാണ് കേസിനാസ്‌പദമായ സംഭവം. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ കൊടുങ്ങല്ലൂർ സ്വദേശികളായ കുട്ടികളെ ഇരുവരും ചേർന്ന് ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കാണാതായതോടെ ബന്ധു വണ്ടൂർ പോലീസിൽ പരാതി നൽകി. എസ്.ഐ. ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പെൺകുട്ടികളെ ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സംഘം തിരിച്ചുവരുന്നതിനിടെ ആനമറി ചെക്ക്പോസ്റ്റിൽവെച്ചാണ് പിടിയിലായത്.

പോക്സോ ചുമത്തി ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി. എസ്.ഐ. ടി. സമദ്, ടി. സിനി, എം. ജയേഷ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!