വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കണോ ? അറിയാൻ ആപ്പുണ്ട്

Share our post

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെ കുറിച്ചുള്ള വിവരങ്ങൾ അറിയണോ ? അതോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ?

ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകൾ അടുക്കുമ്പോൾ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ വിരൽ തുമ്പിൽ എത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

വോട്ടർ പട്ടികയിൽ പേര് തിരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യുക, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകൽ, പരാതികൾ സമർപ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പ് ഫലം അറിയൽ, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈൽ ആപ്പ് വഴി ചെയ്യാനാവും.

വോട്ടറല്ലാത്തവർക്ക് ഫോണിൽ വരുന്ന ഒ. ടി. പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്ട്രേഷനും നടത്താം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, ഫോൺ, ഇമെയിൽ ഐഡി, ജനന തീയതി, വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റർ ചെയ്യാനാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!