Connect with us

Kerala

ഹയർ സെക്കൻഡറി അധ്യാപകർക്കെല്ലാം ഇനി നിർബന്ധിത പരിശീലനം

Published

on

Share our post

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും എല്ലാ അധ്യാപകർക്കും നിർബന്ധിത പരിശീലനം. കൗമാരക്കാർ പഠിക്കുന്ന ക്ലാസ്‌മുറികളെ കാലത്തിനൊത്തു സജ്ജമാക്കാൻ നൂതന മനഃശാസ്ത്ര സമീപനവും പരിശീലനത്തിൽ ഉൾപ്പെടുത്തി. ക്ലാസ് റൂം മാനേജ്‌മെന്റ് വൈദഗ്ധ്യം എല്ലാ അധ്യാപകർക്കും ഉറപ്പാക്കി അധ്യാപക-വിദ്യാർഥി ബന്ധം ദൃഢമാക്കും.

സങ്കീർണമാണ് കൗമാരമെന്നതിനാൽ സാമൂഹികമാറ്റങ്ങളെ വേഗം ഉൾക്കൊള്ളാനുള്ള പ്രവണത വിദ്യാർഥികളിൽ വളർത്തിയെടുക്കും. ചില കുട്ടികളിലെങ്കിലും അമിതമായ ഉത്കണ്ഠ, വിഷാദം, പഠനപ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അക്രമവാസന എന്നിവയും കണ്ടുവരുന്നു. ഇതിനെല്ലാമനുസരിച്ച് അധ്യാപകരെ പാകപ്പെടുത്തും.തൊഴിൽവിദ്യാഭ്യാസത്തിലേക്കു ചുവടുമാറുന്നതാണ് പുതിയ സ്‌കൂൾ പാഠ്യപദ്ധതി. അതനുസരിച്ച് അധ്യയനരീതി മാറ്റേണ്ടിവരും. ഉന്നതവിദ്യാഭ്യാസം ഈ വർഷംമുതൽ നാലുവർഷ ബിരുദത്തിലേക്കു മാറുന്നതും സി.യു.ഇ.ടി.പോലുള്ള ദേശീയതല മത്സരപരീക്ഷകൾക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനമായതും കണക്കിലെടുത്തു.

പ്ലസ്ടുവിദ്യാഭ്യാസം കഴിഞ്ഞു തൊട്ടടുത്തവർഷം കുട്ടികൾ വോട്ടവകാശം നേടുമെന്നതിനാൽ അവർക്കു ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളിലും ഭരണഘടനാതത്ത്വങ്ങളിലും അറിവാർജിക്കാനുള്ള അവസരങ്ങളുമൊരുക്കും. അധ്യയനം, പരീക്ഷ, ക്ലാസ്‌മുറി തുടങ്ങിയ എല്ലാ മേഖലകളിലും നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കും.

ഹയർ സെക്കൻഡറി അധ്യാപകപരിശീലന പരിപാടി 2018-19ൽ ആരംഭിച്ചെങ്കിലും ഇതുവരെ 5300 അധ്യാപകരേ പരിശീലനം നേടിയിട്ടുള്ളൂ. ഇനി നിർബന്ധിത പരിശീലനമായിരിക്കും.ആദ്യഘട്ടമായി സംസ്ഥാനത്തെ 28,028 അധ്യാപകർക്ക് മേയിൽ നാലുദിവസത്തെ പരിശീലനമുണ്ടാവും. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനായി ആശയരൂപവത്കരണ ശില്പശാലയും സംഘടിപ്പിച്ചു.


Share our post

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

Published

on

Share our post

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.


Share our post
Continue Reading

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Kerala

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലേ ? ഫെബ്രുവരി 15 വരെ അവസരം

Published

on

Share our post

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേഷൻ നടത്താം.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!