Connect with us

Local News

യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം

Published

on

Share our post

പേരാവൂർ: യു.ഡി.എഫ്തിരഞ്ഞെടുപ്പ് പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ, ജൂബിലി ചാക്കോ, ഇബ്രാഹിം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, നസീർ നല്ലൂർ, ബൈജു വർഗീസ്, അരിപ്പയിൽ മുഹമ്മദ് ഹാജി, കെ.പി.ദാസൻ, ഷഫീർ ചെക്യാട്ട്, മുഹമ്മദ്‌ അള്ളാംകുളം, ഒമ്പാൻ ഹംസ, പി. വി. ഇബ്രാഹിം, ബി. കെ. സക്കരിയ്യ എന്നിവർ സംസാരിച്ചു.


Share our post

KOLAYAD

ലഹരിക്കെതിരെ കോളയാട്ട് മിനി മാരത്തൺ നടത്തി

Published

on

Share our post

കോളയാട് : വർധിച്ചു വരുന്ന രാസലഹരിക്കെതിരെ തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തൺ മുൻ ദേശീയ അത് ലറ്റിക് താരം കെ.എം. ഗ്രീഷ്മയും കണ്ണവം എസ്എച്ച്ഒ കെ.വി.ഉമേശനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കോളയാടിൽ നിന്നാംരംഭിച്ച മാരത്തൺ പുത്തലം- പുന്നപ്പാലം വഴി കോളയാടിൽ തിരിച്ചെത്തി.പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, രമേശൻ ആലച്ചേരി, വി. യു. സജി, രഞ്ജിത്ത് മാക്കുറ്റി, എം. പൊന്നപ്പൻ, പി. പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. മാലൂർ പ്രഭാത് ആർട്‌സ് ക്ലബ്ബിന്റെ സംഗീത ശില്പവും നടന്നു.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!