Connect with us

Kerala

വൈദ്യുതി തടസ്സം ; വെളിച്ചമുറപ്പിക്കാൻ കെ.എസ്‌.ഇ.ബിയും ജീവനക്കാരും

Published

on

Share our post

തിരുവനന്തപുരം:  കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന്‌ ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും മൂലയിലും ജീവനക്കാർ ഓടിയെത്തുകയാണ്‌. ഊർജ സർവേ പ്രകാരം രാജ്യത്ത്‌ എവിടെയും പ്രതീക്ഷിക്കാത്ത ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ആവശ്യകതയാണ്‌ സംസ്ഥാനം നേരിടുന്നത്‌.

ദിവസവും 100 ദശലക്ഷം യൂണിറ്റിന്‌ മുകളിലാണ്‌ ഉപയോഗം. ഉയർന്ന ഉപയോഗത്തിൽ ഫീഡറുകളും വിതരണ ട്രാൻസ്ഫോർമറുകളും അമിതഭാരം താങ്ങുന്നതിനാൽ വിതരണം തകരാറിലാകുകയാണ്‌. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോൾ ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയാണ്‌ പതിവ്‌. വൈകുന്നേരങ്ങളിലാണ്‌ ഈ പ്രതിസന്ധിരൂക്ഷമാകുന്നത്‌. മുമ്പ്‌ വൈകിട്ട്‌ ആറുമുതൽ പത്തുവരെയായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. എന്നാൽ, താപനില 40 ഡിഗ്രിയിലധികമായപ്പോൾ എസിയുടെ ഉൾപ്പെടെ ഉപയോഗം വർധിച്ച്‌ ഉയർന്ന ആവശ്യകത പുലർച്ചെ അഞ്ചുവരെ നീളുകയാണ്‌. ലോഡ്കാരണം ഒരു 11 കെ വി ഫീഡർ‍‍ തകരാറിലായാൽ‍‍‍ പോലും ആയിരത്തിലേറെ ഉപയോക്താക്കൾക്കാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. ശരാശരി 25,000ത്തോളം ഉപയോക്താക്കൾ നേരിടുന്ന വിതരണശൃംഖലയിലെ തകരാറുകൾക്ക്‌ രാത്രി ജോലിയിലുണ്ടാകുന്ന ജീവനക്കാർ യഥാസമയം പരിഹാരം കാണുന്നുണ്ട്‌.

ഉയർന്ന ഉപയോഗത്തിലും പവർകട്ടും 
ലോഡ്‌ ഷെഡ്ഡിങ്ങുമില്ല ചരിത്രത്തിലെ എറ്റവും ഉയർന്ന ഉപയോഗമുണ്ടായിട്ടും പവർകട്ടിലേക്കും ലോഡ്‌ ഷെഡ്ഡിങ്ങിലേക്കും പോകാതെയാണ്‌ സംസ്ഥാനത്ത്‌ വൈദ്യുതി ഉറപ്പാക്കുന്നത്‌. യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനം നിരന്തരം ഇരുട്ടിലായിരുന്നെങ്കിലും എട്ടുവർഷമായി മുഴുവൻ സമയവും വെളിച്ചമുണ്ട്‌. വിതരണശൃംഖലയിൽ തടസ്സമുണ്ടായാൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥയുംമാറി. ആഭ്യന്തര ഉൽപ്പാദനത്തിന്‌ പുറമെയുള്ള വൈദ്യുതി പവർഎക്സ്‌ചേഞ്ച്‌, വിവിധ കരാറുകൾ, തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്) എന്നിവ വഴിയാണ്‌ കെഎസ്‌ഇബി ഉറപ്പുവരുത്തുന്നത്‌.

പരാതി അറിയിക്കാൻ വാട്സാപ്പും 
കോൾ‍‍ സെന്ററും 9496001912 എന്ന വാട്സാപ് വഴി പരാതി അറിയിക്കാൻ സൗകര്യമുണ്ട്‌. -സെക്‌ഷൻ‍‍ ഓഫീസിൽ‍‍ ബന്ധപ്പെടാൻ കഴിയാത്തവർക്ക്‌ 1912 എന്ന സെൻ‍‍ട്രലൈസ്ഡ് കോൾ‍‍ സെന്ററിന്റെ സഹായവും തേടാം.


Share our post

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

Published

on

Share our post

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം.എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. എംഎസ് സൊല്യൂഷന്‍സ് ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി ഉയർന്നത്.


Share our post
Continue Reading

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!