അവധിക്കാല ക്യാമ്പുകളുമായി അസാപ് കേരള

തിരുവനന്തപുരം: അസാപ് കേരള സ്കൂൾ വിദ്യാർഥികൾക്കായി റിഗ് ലാബ്സ് അക്കാദമിയുമായി ചേർന്ന് ‘അസാപ് സമ്മർ ക്വസ്റ്റ് 2024’ എന്ന പേരിൽ എല്ലാജില്ലയിലും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പുകൾ നടത്തും.
10 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ആർട്സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡിവലപ്മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. രജിസ്റ്റർചെയ്യാൻ: connect.asapkerala.gov.in/events/11420