മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; ഏഴ് പേർക്ക് പരിക്ക്

മട്ടന്നൂർ : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ചാവശേരി 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേർത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത്. കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.