വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സി.ഐ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബേദ്‌കർ സ്റ്റേഡിയത്തിന് സമീപമുള്ള മരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.
ഇയാളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു.