കേരളത്തിലേക്ക് ആദ്യത്തെ ഡബിള്‍ ഡക്കര്‍ തീവണ്ടി ; ഇന്ന് പരീക്ഷണയോട്ടം

Share our post

കോയമ്പത്തൂര്‍: കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ് എത്തുന്നു. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് (ഏപ്രില്‍ 17, ബുധനാഴ്ച്ച) നടത്തും. ട്രെയിനിന്റെ സര്‍വ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണ് ഇന്ന് പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളിച്ചാപ്പാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ലക്ഷ്യം

ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന കിനത്തൂകടവില്‍ നിന്നുള്ള ഐ.ടി, ഐ.ടി.ഇ.എസ് പ്രൊഫഷണല്‍സിനും പൊള്ളാച്ചി, ഉദുമല്‍പേട്ട, പളനി നിന്നുള്ള കച്ചവടക്കാര്‍ക്കും സേവനത്തിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ഇല്ലാത്തതിനാല്‍ പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, പളനി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലെത്തി വേണം ബെംഗളൂരുവിലേക്ക് പോകാന്‍.

ബുധനാഴ്ച്ച രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 10.45 ന് പാലക്കാട് ടൗണിലും 11.05 ന് പാലക്കാട് ജംഗ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11. 45 ന് പുറപ്പെട്ട് 2.40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും. ബുധനാഴ്ച്ചകളില്‍ ഉദയ്പൂര്‍ എക്‌സ്പ്രസിന് സര്‍വ്വീസ് ഇല്ലാത്തതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. ട്രെയിന്‍ സമയത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം കോയമ്പത്തൂരില്‍ നിന്നുള്ള യാത്രക്കാരുടെ അസോസിയേഷന് റെയില്‍വേയുടെ പുതിയ തീരുമാനത്തില്‍ എതിര്‍പ്പുണ്ട്. പളനി വഴി പൊള്ളാച്ചിയിലേക്കായിരുന്നു ട്രെയിന്‍ സര്‍വ്വീസ് നീട്ടേണ്ടിയിരുന്നതെന്നാണ് ഇവരുടെ ആവശ്യം. പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് അഞ്ചോളം ട്രെയിനുകള്‍ ദിനം പ്രതി സര്‍വ്വീസ് നടത്തുന്നുണ്ടെന്നും എന്നാല്‍ പളനിയില്‍ നിന്നും ഉദുമല്‍പേട്ടില്‍ നിന്നും ബെംഗളൂരുവിലേക്ക് കണക്ടിവിറ്റി ട്രെയിന്‍ ഇല്ലെന്നുമാണ് ഇവര്‍ പറയുന്നത്.

അതേസമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസാനായി കണക്ടിവിറ്റി നല്‍കുകയാണ് ട്രെയിന്‍ പാലക്കാട് വരെ നീട്ടാനുള്ള റെയില്‍വേ തീരുമാനത്തിന് പിന്നിലെന്നാണ് മനസ്സിലാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!