വാഹനാപകടത്തിൽ മകൾ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി

Share our post

കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45), മകള്‍ സ്നേഹ (24) എന്നിവരാണ് മരിച്ചത്. 

സ്നേഹ ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രാത്രി മരിച്ചു. ഇത് ബന്ധു ഫോണിലൂടെ അറിയിച്ചതിനു പിന്നാലെ ഗായത്രി നെല്ലിക്കുഴി കമ്പനിപ്പടിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹനുമന്ത് നായിക് ഈ സമയം തിരുവനന്തപരുത്ത് സ്നേഹയെ ചികിത്സിച്ച ആശുപത്രിയിലായിരുന്നു. മകൻ ശിവകുമാറാണ് അമ്മയ്ക്ക് ഒപ്പം നെല്ലിക്കുഴിയിലെ ഫ്ളാറ്റിലുണ്ടായിരുന്നത്.

ഗായത്രിയുടെയും സ്നേഹയുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്‌ച രാത്രി സ്വദേശത്തേക്ക് കൊണ്ടുപോയി. സ്നേഹ ആലുവ യു.സി. കോളേജിൽ എം.ബി.എ. വിദ്യാർഥിനിയായിരുന്നു. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് പോയ അവസരത്തിൽ സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് സ്നേഹയ്ക്ക് പരിക്കേറ്റത്. ഹനുമന്ത് നായിക് വർഷങ്ങളായി കോതമംഗലത്തെ ജൂവലറിയിൽ സ്വർണപ്പണിക്കാരനായി ജോലിചെയ്യുകയാണ്. 30 വർഷമായി ഹനുമന്തും കുടുംബവും നെല്ലിക്കുഴിയിലാണ് താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!