കാസർകോട് ആദൂരിൽ നൂറോളം കോൺഗ്രസുകാർ സി.പി.എമ്മിനൊപ്പം

മുള്ളേരിയ : കാറഡുക്ക പഞ്ചായത്തിലെ ആദൂരിൽ പത്ത് കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ആദൂർ സി.എ നഗർ ഊരിലെ കുടുംബങ്ങളിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായിരുന്ന നൂറോളം പേരാണ് സി.പി.എമ്മിൽ ചേർന്നത്.
കോൺഗ്രസ് പ്രാദേശിക നേതാക്കളായിരുന്ന സി.കെ. സുരേഷ്, രാജു, രാഘവൻ, രവി, എ.കെ. ചന്ദ്രശേഖര എന്നിവരുൾപ്പെടെയുളളവർ അവരുടെ കുടുംബത്തോടൊപ്പം ഇനി എൽ.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കും. എൽ.ഡി.എഫ് കാസർകോട് നിയജകമണ്ഡലത്തിൽ ആദൂർ സി.എ നഗറിൽ 182 ബൂത്ത് കുടുംബയോഗത്തിൽ സ്വീകരണം സംഘടിപ്പിച്ചു. എം. നാസർ ഉദ്‌ഘാടനം ചെയ്‌തു. സത്യൻ അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗങ്ങളായ എ.കെ. ശങ്കരൻ, പി. പുരുഷോത്തമൻ, ഇബ്രാഹിം, ഹരിഹരൻ, സീനൻ, മനീഷ് എന്നിവർ സംസാരിച്ചു.