ഉച്ചഭക്ഷണ പദ്ധതിയില്‍ വിചിത്ര തീരുമാനവമായി വിദ്യാഭ്യാസ വകുപ്പ്; സ്‌കൂളുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണ്ട

Share our post

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു വ്യാപാരമല്ലാത്തതിനാല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ് . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കത്തിനുള്ള മറുപടി എന്ന നിലയിലാണ് പ്രിന്‍സിപ്പല്‍ സെക്രെട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍ 2021ല്‍ പറയുന്ന ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടതില്ല എന്ന നിര്‍ദേശമാണ് പറയുന്നത്. ഇത് സേഫ് ഫുഡ് ആന്‍ഡ് ഹെല്‍ത്തി ഡയറ്റ്സ്സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ എന്ന വിഭാഗത്തില്‍ പെടുന്ന ലൈസന്‍സ് ആണ്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു ബിസിനസ് അല്ലാത്തതിനാലും പകരം ഒരു സ്റ്റാറ്റിയൂട്ടറി ആന്‍ഡ് ലീഗല്‍ പ്രൊവിഷന്‍ ആയിട്ടാണ് സ്‌കൂളുകളില്‍ നടപ്പിലാക്കലുന്നത് എന്നതിനാലുമാണ് ഇത്തരത്തിലൊരു നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. മുന്‍പ് ഇത്തരത്തിലൊരു നിര്‍ദേശം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല എങ്കിലും വളരെ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന് പറയുമ്പോള്‍ അതിന്മേല്‍ ക്രമക്കേടുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഈ വിഷയത്തില്‍ ഇനി വിദ്യാഭ്യാസ വകുപ്പിന് എന്താണ് പറയാനുള്ളതെന്നാണ് ഇനി അറിയേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!