സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ചൊവ്വാഴ്ച മുതൽ
കണ്ണൂർ : കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി. സ്കൂളിൽ ഏപ്രിൽ 16 മുതൽ സൗജന്യ ഫുട്ബോൾ പരിശീലനം നടത്തും. വൈകിട്ട് നാല് മുതൽ ആറ് വരെയാണ് പരിശീലനം. ദേശീയ താരങ്ങളും, ജില്ല പരിശീലകരും ക്യാമ്പിലെത്തും. ഫുട്ബോൾ പാഠങ്ങൾക്കൊപ്പം ശാരീരിക -മാനസിക ക്ഷമത വർധിപ്പിക്കാൻ ഉള്ള പരിശീലനവും ലഭിക്കും.
താത്പര്യമുള്ളവർ 16-ന് വൈകിട്ട് നാലിന് മുൻപ് കാട്ടാമ്പള്ളി ഗവ. മാപ്പിള സ്കൂളിൽ എത്തിച്ചേരുക. രജിസ്ട്രേഷന് surveyheart.com/form/6602decc34b5320b4574d297 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.