മണൽ ലോറി പോലീസ് പിന്തുടർന്ന് പിടികൂടി

ഇരിട്ടി : ബാരാപ്പോൾ പുഴയിൽ നിന്നും അനധികൃതമായി വാരി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച പുഴമണൽ ഇരിട്ടി സി. ഐ പി.കെ. ജിജീഷ് സംഘവും ചേർന്ന് പിന്തുടർന്ന് പിടികൂടി . ഇന്നലെയാണ് സംഭവം.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുമ്പോൾ പോലീസിന്റെ ശ്രദ്ധയിൽ പെടാതെ കടന്നുപോകാൻ ശ്രമിച്ച ടിപ്പർ ലോറിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത് .
പോലീസ് പിന്തുടരുന്നത് മനസിലാക്കിയ വാഹനം നേരംപോക്ക് റോഡിലൂടെ കയറ്റി താലൂക്ക് ആസ്പത്രിക്ക് സമീപത്തെ വീടിന്റെ സൈഡിൽ ഒളിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന് എത്തിയ പോലീസ് ടിപ്പർ ഡ്രൈവർ അങ്ങാടികടവ് സ്വദേശി ഡെൽബിൻ, വാഹനത്തിൻെറ ഉടമസ്ഥൻ പുന്നക്കുണ്ട് സ്വദേശി ആന്റണി എന്നിവർക്ക് എതിരെ പോലീസ് കേസെടുത്തു .
ഏകദേശം 200 അടിയോളം മണലാണ് വാഹനത്തിൽ ഉണ്ടയിരുന്നത് . വാഹനവും മണലും അടക്കം കോടതിക്ക് കൈമാറും .കോടതി നിശ്ചയിക്കുന്ന തുക പിഴ അടച്ചാൽ മാത്രമേ വാഹനംവിട്ടുനല്കുകയുള്ളൂ .ഇരിട്ടി സി.ഐ പി.കെ. ജിജീഷ് , എസ്.ഐ സനീഷ് എന്നിവർ ചേർന്നാണ് മണൽ കടത്ത് നടത്തിയ ലോറി പിടികൂടിയത് .