നിക്ഷേപം ഇരട്ടിയാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

Share our post

1988-ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച പദ്ധതി ഇന്ന് ജനപ്രിയമായി കഴിഞ്ഞു. ഇത് 115 മാസത്തിനുള്ളിൽ ഒറ്റത്തവണ നിക്ഷേപം ഇരട്ടിയാക്കുന്ന കിസാൻ വികാസ് പത്ര സ്‌കീം. 5000 രൂപ നിക്ഷേപിച്ചാൽ കാലാവധിക്ക് ശേഷം 10,000 രൂപ നൽകുന്നു.

എന്താണ് പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര

കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.

പണം ഇരട്ടിയാകും

ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 115 മാസം കൊണ്ട് 20 ലക്ഷം രൂപ ലഭിക്കും. കിസാൻ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാൻ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.

ഉയർന്ന പലിശനിരക്ക്

കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.. ഏപ്രിൽ 1 മുതലാണ് പുതിയ പലിശനിരക്ക് പ്രാബല്യത്തിൽ വന്നത്.

നിക്ഷേപ തുക

കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമിന് കീഴിൽ, കുറഞ്ഞത് 1000 രൂപയിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാൻ വികാസ് പത്രയിൽ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂർത്തിയായ 3 പേർ ചേർന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം.

പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: കാൽക്കുലേറ്റർ

ഈ പദ്ധതിയിൽ 10 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് . 115 മാസത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ 20 ലക്ഷം സ്വന്തമാക്കാം. ഈ പരിപാടിയിലൂടെ കൂട്ടുപലിശയുടെ ആനുകൂല്യം സർക്കാർ നൽകുന്നു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ കാലാവധിയോളം ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!