കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

Share our post

കോട്ടയം: മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം കാലത്ത് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കുടുംബപരമായ പ്രശ്നങ്ങളുടെ പേരിലായിരുന്നു ആക്രമണമെന്നും പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!