ട്രാക്കിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ വൈകും

പാലക്കാട് : പാലക്കാട് ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടും. കൊച്ചുവേളി–ശ്രീനഗർ പ്രതിവാര എക്സ്‌പ്രസ് (16312) ശനിയാഴ്‌ച 1.20 മണിക്കൂർ വൈകും. ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22637) തിങ്കളാഴ്‌ച 3.10 മണിക്കൂർ വൈകും. അതേദിവസം ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12685) 1.20 മണിക്കൂറും മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ് (16603) 1.30 മണിക്കൂറും തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ മലബാർ എക്സ്‌പ്രസ് (16629) ഒരു മണിക്കൂറും വൈകിയോടും.
ഹസ്രത്ത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(12618) തിങ്കളാഴ്‌ച 50 മിനിറ്റും ചൊവ്വാഴ്‌ച 40 മിനിറ്റും വൈകും.
ചൊവ്വാഴ്‌ച നാഗർകോവിൽ ജങ്ഷൻ–ഗാന്ധിധാം പ്രതിവാര എക്സ്‌പ്രസ് (16336) 1.40 മണിക്കൂറും എറണാകുളം ജങ്ഷൻ–ഓഖ ദ്വൈവാര എക്സ്‌പ്രസ് (16338) 20 മിനിറ്റും വൈകും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22638) 20 മിനിറ്റും മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12686) 1.10 മണിക്കൂറും കണ്ണൂർ–ഷൊർണൂർ ജങ്ഷൻ മെമു സ്‌പെഷ്യൽ (06024) 1.10 മണിക്കൂറും മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ് (16603) 30 മിനിറ്റും വൈകും.
സ്‌പെഷ്യൽ
ട്രെയിൻ
താംബരം–മംഗളൂരു സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ (06049) 19, 26, മെയ് 3, 10, 17, 24, 31 തീയതികളിൽ താംബരത്തുനിന്ന് പകൽ 1.30ന് പുറപ്പെടും. മംഗളൂരു സെൻട്രൽ–താംബരം പ്രതിവാര സ്പെഷ്യൽ (06050) മംഗളൂരു സെൻട്രലിൽനിന്ന് 21, 28, മെയ് 5, 12, 19, 26 , ജൂൺ രണ്ട് തീയതികളിൽ പകൽ 12ന് പുറപ്പെടും. 21 കോച്ചുള്ള ട്രെയിനിൽ 19 കോച്ചും ജനറലാണ്. രണ്ട് ഭിന്നശേഷി സൗഹൃദ കോച്ചുമുണ്ട്.
എറണാകുളം–ന്യൂഡൽഹി സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (-06071) 19, 26, മെയ് 3, 10, 17, 24, 31 തീയതികളിൽ എറണാകുളത്തുനിന്ന് രാത്രി ഏഴിന് പുറപ്പെടും. ന്യൂഡൽഹി–എറണാകുളം സ്‌പെഷ്യൽ സൂപ്പർഫാസ്റ്റ് (06072) ഹസ്രത് നിസാമുദീനിൽനിന്ന് 22, 29, മെയ് ആറ്, 13, 20,27, ജൂൺ മൂന്ന് തീയതികളിൽ പുലർച്ചെ 5.10ന് പുറപ്പെടും.
സെക്കന്തരാബാദ് ജങ്ഷനിൽനിന്ന് – കൊല്ലം ജങ്ഷനിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ (07193) 17, 24, മെയ് 1, 8, 15, 22, 29, ജൂൺ അഞ്ച്, 12, 19, 26 തീയതികളിൽ വൈകിട്ട് 6.40ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.55ന് കൊല്ലം ജങ്ഷനിലെത്തും. തിരികെയുള്ള ട്രെയിൻ (07194) 19, 26, മെയ് മൂന്ന്, 10, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ പകൽ 2.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.40ന് സെക്കന്തരാബാദ് ജങ്ഷനിലെത്തും. ഒരു എ.സി-ടു ടയർ, മൂന്ന് എ.സി-ത്രീ ടയർ, 13 സ്ലീപ്പർ, മൂന്ന് സെക്കൻഡ് ക്ലാസ് കോച്ചുകളാണ് പ്രത്യേക ട്രെയിനുള്ളത്.
ട്രെയിൻ സമയത്തിൽ മാറ്റം
തിരുവനന്തപുരം സെൻട്രൽ–ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625) തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയം പകൽ 12.30ൽനിന്ന് 12.15 ആക്കി. ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ (12623) തിരുവനന്തപുരത്ത് എത്തുന്ന സമയം പകൽ 11.30ൽനിന്ന് 11.20 ആക്കി. പുതുക്കിയ സമയം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും.