സഹോദരിമാർക്ക് പീഡനം: പ്രതിക്ക് 25 വർഷം തടവും രണ്ട് ലക്ഷം പിഴയും

തലശ്ശേരി: ഏഴ് വയസുകാരിയേയും സംസാരശേഷിയില്ലാത്ത സഹോദരി മൂന്നു വയസുകാരിയേയും പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ടൻകുന്നിലെ ഓട്ടോഡ്രൈവർ കെ.വത്സനെ (66) ആണ് തലശ്ശേരി അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2020 ആഗസ്റ്റ് 22നാണ് കേസിനാസ്പദ സംഭവം. മാതാവിനോടൊപ്പം സപ്ലൈക്കോയിൽ വന്നതായിരുന്നു. ഓട്ടോറിക്ഷയിലിരുന്ന രണ്ട് കുട്ടികൾക്ക് നേരെയും പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കൂത്തുപറമ്പ് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി.എ.ബിനു മോഹനനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം.ഭാസുരി ഹാജരായി.