Connect with us

Kerala

സൗത്ത്-ഈസ്റ്റ് റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെ

Published

on

Share our post

തിരുവനന്തപുരം: സൗത്ത്- ഈസ്റ്റ് റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗൺ റിപ്പയർ യാർഡിലും അപ്രന്റിസ് നിയമനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകളുണ്ട്.

മെയ് ഒന്നുവരെ ഓൺലൈനായി http://secr.indianrailways.gov.in അപേക്ഷ നൽകാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡോടുകൂടി ഒരു വർഷത്തെ പരിശീലനം നൽകും.

സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻ സ്പെക്ടർ, മെഷിനിസ്‌റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ എന്നീ ട്രേഡുകളിലാണ് അവസരം.
50ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയിച്ചവർക്കും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ ഉള്ളവർക്കും അപേക്ഷിക്കാം.

15മുതൽ 24 വയസ് വരെയാണ് പ്രായപരിധി. യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാ ക്കിയാണ് തിരഞ്ഞെടുപ്പ്.


Share our post

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Kerala

വയനാട്ടിൽ മഴയിൽ വ്യാപക നാശനഷ്ടം; ഫാമിന്‍റെ മേൽക്കൂര കാറ്റിൽ തകർന്നുവീണ് 3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു

Published

on

Share our post

കൽപറ്റ: വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിങ്കളഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ തകർന്നുവീണ് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു. വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കേണിച്ചിറയിലടക്കം കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതോടെ കൃഷിനാശവും ഉണ്ടായി.നദീതീരങ്ങളിൽ താമസിക്കുന്നവർക്കും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും മഴ ശക്തമാണ്. കോതമംഗലം മാതിരപ്പള്ളിയിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏഴു വരെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

Published

on

Share our post

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 1.190 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നും എത്തിയ വിമാനത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുപ്പത്തിയഞ്ചുലക്ഷത്തി എഴുപതിനായിരം രൂപയുടെ കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!