രാഹുല്‍ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ഏപ്രില്‍ 15, 16 തീയതികളില്‍ റോഡ്‌ഷോ

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോടും റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്.15ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഏപ്രില്‍ മൂന്നിനാണ് ആദ്യമായി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയത്. പ്രിയങ്കാ ഗാന്ധിക്കൊപ്പമെത്തി രാഹുല്‍ വന്‍ റോഡ് ഷോയ്ക്ക് ശേഷമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതേസമയം വയനാട് കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.