കോട്ടയത്ത് ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്; ജോലിക്കാരി അറസ്റ്റിൽ

Share our post

കോട്ടയം: ഗാന്ധിനഗറിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്ത് മാലിയിൽ വീട്ടിൽ രാഗിണി എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൂട്ടുവേലി ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കായി നിന്നിരുന്ന ഇവർ ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, ലോക്കറ്റ്, മോതിരം, എന്നിവ ഉൾപ്പെടെ പത്ത് പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. ഓരോ തവണയും മോഷണത്തിന് ശേഷം സ്വർണം ഇവർ നാഗമ്പടത്തുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വച്ച് പണം കൈക്കലാക്കുകയും ചെയ്തിരുന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും, പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ മുതൽ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!