സംവിധായകന്‍ ഉണ്ണി ആറന്മുള അന്തരിച്ചു

ചെങ്ങന്നൂര്‍: സംവിധായകന്‍ ഉണ്ണി ആറന്മുള (കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍് -77 ) അന്തരിച്ചു.ഇടയാറന്മുള സ്വദേശിയാണ്.എതിര്‍പ്പുകള്‍ (1984),സ്വര്‍ഗം (1987 ) എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു.വ്യാഴാഴ്ച വൈകിട്ട് ചെങ്ങന്നൂരിലെ ലോഡ്ജില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായി.തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരിച്ചു.ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്.14 ചിത്രങ്ങള്‍ക്ക് ഗാനരചനയും നടത്തിയിട്ടുണ്ട്.കംപ്യൂട്ടര്‍ കല്യാണമായിരുന്നു അവസാന ചിത്രം.എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല.അവിവാഹിതനായിരുന്നു.ഡിഫന്‍സ് അക്കൗണ്ട്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു.സിനിമയോടുള്ള ഇഷ്ടം മൂലം ജോലി രാജിവെക്കുകയായിരുന്നു.