എയിംസ് ബി.എസ് സി,മാസ്റ്റേഴ്‌സ് പ്രവേശനം; രജിസ്‌ട്രേഷനുള്ള അവസാന തീയതി നീട്ടി

Share our post

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും എയിംസിന്റെ മറ്റു കേന്ദ്രങ്ങളിലെയും ബി.എസ് സി, മാസ്റ്റേഴ്സ് കോഴ്‌സുകളിലെ 2024-ലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തീയതി നീട്ടി.ബി.എസ് സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ് സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്സി. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയാണ് ബി.എസ്സി. പ്രോഗ്രാമുകള്‍.

മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളില്‍

വിവിധ എം.എസ്സി. കോഴ്‌സുകള്‍, എം.എസ്സി. നഴ്‌സിങ്, എം. ബയോടെക്‌നോളജി എന്നിവ ഉള്‍പ്പെടുന്നു.

ഏതെങ്കിലും പ്രോഗ്രാമില്‍ താത്പര്യമുള്ളവര്‍ക്ക് 2024 ഏപ്രില്‍ 26 വൈകീട്ട് 5 മണിവരെ http://aiimsexams.ac.in വഴി ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക്, ഫൈനല്‍ രജിസ്‌ട്രേഷന്‍ കോഡ് രൂപപ്പെടുത്താനും തുടര്‍ന്ന് അപേക്ഷാ ഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും 2024 ഏപ്രില്‍ 30 വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടാകും.

ബി.എസ്സി. അപേക്ഷകളുടെ നില 8.5.2024-ന് പ്രസിദ്ധപ്പെടുത്തും. മാസ്റ്റേഴ്‌സ് അപേക്ഷകളുടേത് 9.5.2024-നും.

നിരാകരിക്കപ്പെട്ട അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച്, അപേക്ഷ ക്രമപ്പെടുത്താനുള്ള രേഖകള്‍ നല്‍കാന്‍ ബി.എസ്സി. കോഴ്‌സുകള്‍ക്ക് 13.5.2024 വരെയും മാസ്റ്റേഴ്‌സ് കോഴ്സുകള്‍ക്ക് 14.5.2024 വരെയും അവസരമുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!