കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ

Share our post

പൂച്ചാക്കല്‍ (ആലപ്പുഴ): ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് വടക്ക് പുന്നൂര്‍ മഠത്തില്‍ കളത്തില്‍ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ മകന്‍ ശ്രീജിത്ത് (30) ആണ് മരിച്ചത്. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ മണപ്പുറം ഭാഗത്തുവെച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടം.

ശ്രീജിത്തിന്റെ അമ്മ ശ്യാമളകുമാരി, ഭാര്യ അഭിജ, മകള്‍ ശ്രേഷ്ഠ, അഭിജയുടെ അമ്മ വത്സല എന്നിവര്‍ കാറില്‍ ഒപ്പം ഉണ്ടായിരുന്നു. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!