23 ഇനം നായകളുടെ നിരോധനം റദ്ദാക്കി

റോട്ട്‌വീലർ, പിറ്റ്ബുൾ എന്നിവ ഉൾപ്പെടെയുള്ള ആക്രമണകാരികളായ നായകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി. 23 ഇനം നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിച്ച ഉത്തരവാണ് റദ്ദാക്കിയത്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് വളർത്തുമൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും ചർച്ച ചെയ്യേണ്ടതായിരുന്നെ ന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.