ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഒ.എന്‍.വി.യുടെ സ്മരണയ്ക്കായി യുവകവികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാസമാഹാരം അല്ലെങ്കില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ച് കവിതകള്‍ വേണം അയയ്ക്കാന്‍.
അവസാന തീയതി ഏപ്രില്‍ 30. വിലാസം- ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയ്ന്‍, പൈപ്പിന്‍മൂട്, ശാസ്തമംഗലം, തിരുവനന്തപുരം- 695010.