പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട : മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികളെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചരപ്പ് സ്വദേശി സി.ടി. വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം.
ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പാചകവാതകത്തിന് തീപിടിച്ചതാണെന്നാണ് പ്രാഥമികനിഗമനം. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.