വിവിധ കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം

കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ.യിൽ പ്യൂൺ, സർവകലാശാലകളിൽ ഓവർസിയർ, കോർപ്പറേഷൻ / കമ്പനി: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapsc.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി: മേയ് രണ്ട്.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, അനലിസ്റ്റ് ഗ്രേഡ് III, മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഇൻഡസ്ട്രീസ് എക്‌സ്റ്റെൻഷൻ ഓഫീസർ.
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (ഇലക്‌ട്രിക്കൽ), ഓവർസിയർ ഗ്രേഡ് III, പ്യൂൺ/ വാച്ച്മാൻ, ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ് II, ഓവർസിയർ ഗ്രേഡ് II (മെക്കാനിക്കൽ), അറ്റൻഡർ ഗ്രേഡ് II, എൽ.ഡി. ടെക്നീഷ്യൻ, ഫാം അസിസ്റ്റന്റ് ഗ്രേഡ് II (അഗ്രി), മെയിൽ നഴ്സിങ് അസിസ്റ്റന്റ്, മിങ് യാർഡ് സൂപ്പർ വൈസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം / ഹെവി പാസഞ്ചർ / ഗുഡ്സ് വെഹിക്കിൾസ്), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി)
ജനറൽ റിക്രൂട്ട്മെന്റ് (ജില്ല തലം): ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് II, ഇലക്‌ട്രീഷ്യൻ
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (ഹിന്ദി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്.