മുഴപ്പിലങ്ങാട്ടെ ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ് ഇന്ന് തുറക്കും

Share our post

തലശേരി : കടലേറ്റത്തെ തുടർന്ന് അഴിച്ചു മാറ്റിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ് പുന:സ്ഥാപിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബ്രിഡ്ജ് അഴിച്ച് മാറ്റിയത്. ബീച്ചിൽ നിന്ന് 100 മീറ്റർ കടലിലേക്ക് സ്ഥാപിച്ച ബ്രിഡ്ജ് 2022ലാണ് ആരംഭിച്ചത്.

തിരമാലകളുടെ ഏറ്റക്കുറച്ചിൽ അനനുസരിച്ച് താഴ്ന്ന് ഉയർന്ന് നടന്ന് പോകാം എന്നതാണ് ഫ്‌ളോട്ടിങ്‌ ബ്രിഡ്ജിനെ ആകർഷകമാക്കുന്നത്. ബ്രിഡ്ജിന്റെ ഇരുവശത്തും 30 വീതം നങ്കൂരങ്ങൾ സ്ഥാപിച്ചാണ് ബ്രിഡ്ജ് ഉറപ്പിച്ചിട്ടുള്ളത്. ഒരാഴ്ചയോളമായി ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുളള ശ്രമത്തിലായിരുന്നു. കടൽ അനുകൂലമാണെങ്കിൽ വ്യാഴാഴ്ച ബ്രിഡ്ജ് തുറന്ന് നൽകുമെന്ന് നടത്തിപ്പുകാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!