കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
പരീക്ഷാ രജിസ്ട്രേഷൻ: സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് – റെഗുലർ / സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഏപ്രിൽ 24 മുതൽ 27 വരെയും പിഴയോട് കൂടെ 30-ന് വൈകീട്ട് അഞ്ച് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം: സർവകലാശാല നടത്തിയ III പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്ററി), ഡിസംബർ 2020 പരീക്ഷ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 2024 ഏപ്രിൽ 18 മുതൽ താവക്കര കാംപസിൽ നിന്ന് വിതരണം ചെയ്യും. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 23.