കാട്ടുപന്നികളെ അകറ്റാന്‍ രാത്രി വാഴത്തോട്ടത്തില്‍ കാവലിരുന്ന കര്‍ഷകന്‍ മരിച്ച നിലയില്‍

Share our post

പാലക്കാട്: വാഴത്തോട്ടത്തിലെ കാട്ടുപന്നി ശല്യംമൂലം രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് പാടത്തിനു സമിപത്തെ ഇടവഴിയിൽ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് അടുത്ത ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള നേന്ത്രവാഴ കൃഷിക്ക് ഏതാനും ആഴ്ചകളായി കാവലിരിക്കുകയായിരുന്നു മരിച്ച രാമചന്ദ്രൻ. വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകളിലാണ് രാമചന്ദ്രൻ രാത്രി കിടന്നിരുന്നത്. രാവിലെ വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്.

പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി വ്യാപകമായി നശിച്ച് വലിയ സാമ്പത്തിക നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സുരേഖ. മക്കൾ: അർച്ചന, അഞ്ജന (സ്കൂൾ വിദ്യാർഥികൾ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!