കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

Share our post

കൊച്ചി: എറണാകുളം- ബെംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. സര്‍വീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്ഘാടനം ഒഴിവാക്കി സ്‌പെഷല്‍ ട്രെയിന്‍ ആയാകും ഓടിക്കുക.

എറണാകുളം-ബെംഗളൂരു സര്‍വീസിനെക്കുറിച്ച് റെയില്‍വേ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ണാടകയ്‌ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളില്‍ യാത്രക്കാരെ കൊണ്ട് എത്താന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയില്‍വേ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

ഇതുകൂടാതെ, ഏതൊക്കെ സ്‌റ്റേഷനിലാണ് ഈ ട്രെയിന്‍ നിര്‍ത്തുക എന്നും നിലവില്‍ വ്യക്തമല്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!