ചെറിയ കാര്യങ്ങൾ മതി, വീട്ടിലെ വെെദ്യുതി ഉപയോഗം കുറക്കാം; വൈദ്യുതി അമൂല്യമാണ്

ടി.വിയിൽ തുടങ്ങി ഫ്രിഡ്‌ജിൽ വരെ വീട്ടിലുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലൂടെയും വൈദ്യുതി ലാഭിക്കാൻ സാധിക്കും. പകൽ സമയങ്ങളിൽ പുറത്ത് നിന്നുള്ള വെളിച്ചം പരമാവധി പ്രയോജനപ്പെടുത്താം. ആവശ്യം കഴിഞ്ഞാലുടൻ വൈദ്യുതി ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നത് ശീലമാക്കുകയാണ് വേണ്ടത്. വൈദ്യുത ഉപകരണങ്ങൾ വാങ്ങുമ്പോൾ ഊർജക്ഷമത കൂടി ഉറപ്പുവരുത്തണം.
ചില നിർദേശങ്ങൾ ഇതാ:
1. റിമോട്ട് കൺട്രോൾ കൊണ്ട് ടി.വി ഓഫ് ചെയ്‌താലും അത് വൈദ്യുതി ഉപയോഗിച്ചുകൊണ്ടേയിരിക്കും. അതിനാൽ ടിവി പ്ലഗ് പോയിൻ്റിൽ തന്നെ ഓഫ് ചെയ്യാൻ ശീലിക്കുക
2. അയൺ ബോക്‌സ് കൊണ്ടുള്ള ഇസ്‌തിരിയിടലിനും സമയമുണ്ട്. വോൾട്ടേജ് കുറവുള്ള സമയങ്ങളിലും സന്ധ്യാവേളകളിലും അയൺ ബോക്‌സുകൾ ഉപയോഗിക്കരുത്. ഇസ്‌തിരി ഇടേണ്ട വസ്ത്രങ്ങൾ ആഴ്‌ചയിൽ ഒരുദിവസം ഒരുമിച്ച് ചെയ്യുകയാണെങ്കിൽ അധികം വൈദ്യുതി ലാഭിക്കാം.
3. ഒരുസമയം 15 മിനുട്ടിൽ കൂടുതലായി മിക്‌സി ഉപയോഗിക്കുന്നത് വഴി മിക്സി ചൂടാകാനും അത് വൈദ്യുതി നഷ്‌ടത്തിനും കാരണമാകും
4. രാത്രി 6.30 മുതൽ 9.30 വരെ ഫ്രിഡ്‌ജ് ഓഫാക്കിയിട്ടാൽ വൈദ്യുതി ലാഭിക്കാൻ കഴിയും.
5. എല്ലാ വൈദ്യുതി ഉപകരണങ്ങളും ഒരേ സമയം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
6. സീറോ വാട്ട് ബൾബുകൾ യഥാർത്ഥത്തിൽ 15 വാട്ട് ആണ്. ഇതിനുപകരം ഒരു വാട്ടിന്റെ എൽ.ഇ.ഡി ലൈറ്റുകൾ പ്രയോജനപ്പെടുത്തുക.