മയക്ക് മരുന്നുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുംബൈ വസന്ത് ഗാര്‍ഡന്‍, റെഡ് വുഡ്‌സ്, സുനിവ സുരേന്ദ്ര റാവത്ത്(34)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് പിടികൂടിയത്. 0.06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍.എസ്.ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
വാഹന പരിശോധനക്കിടെയാണ് സംഭവം. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു. സ്റ്റാമ്പുകള്‍ ബാംഗ്‌ളൂരിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്.ഐ.മാരായ സി.എം. സാബു, രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ സജീവന്‍, ഷബീര്‍ അലി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.