Kerala
പരിഷ്‌കാരങ്ങള്‍ വെല്ലുവിളിയായി; മണ്‍റോത്തുരുത്തില്‍ സഞ്ചാരികള്‍ കുറയുന്നു

മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക. സീസണ്‍ തുടങ്ങാന്‍തന്നെ ഏറെ വൈകി. ഇപ്പോള്‍ സീസണ്‍ അവസാനിക്കുന്ന സമയമായി. അടിസ്ഥാനസൗകര്യം ഒരുക്കിയും തുരുത്തിനെ കൂടുതല്‍ മനോഹരമാക്കിയും പ്രചാരണം നടത്തിയാല്‍ അടുത്തവര്‍ഷം കുടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.
മുന്നൂറോളം കുടുംബങ്ങളുടെ നേരിട്ടുള്ള ഉപജീവനമാര്‍ഗമാണ് ഇവിടത്തെ വിനോദസഞ്ചാരമേഖല. ആയിരത്തോളം കുടുംബങ്ങള്‍ക്ക് പരോക്ഷമായും വരുമാനം ലഭ്യമാക്കുന്നു. വരുമാനം 99 ശതമാനവും മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ക്കുതന്നെ ലഭിക്കുന്നു എന്നൊരു പ്രത്യേകതകൂടിയുണ്ട്. തദ്ദേശീയരുടെ ഒട്ടേറെ പുതിയ വ്യാപാരസ്ഥാപനങ്ങള്‍ വരുന്നുണ്ട്. ഇതിനൊപ്പംതന്നെ പ്രകൃതിഭംഗി നശിപ്പിക്കുന്ന നിര്‍മാണങ്ങള്‍ പലയിടത്തും നടക്കുന്നു.
അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ ശക്തമായ നടപടിയുണ്ടാകണം. ചെമ്പരത്തി, തെച്ചി തുടങ്ങിയ ചെടികള്‍ വശങ്ങളില്‍ വേലികളായി വച്ചുപിടിപ്പിക്കുന്നത് അഴക് കൂട്ടും. മലിനീകരണം നിയന്ത്രിക്കുന്നതിനും ശക്തമായ നടപടി വേണം. ശബ്ദമലിനീകരണവും വിനോദസഞ്ചാരികളെ അകറ്റുന്നുണ്ട്.
പരിഷ്‌കാരങ്ങള്‍ വെല്ലുവിളി
:നാട്ടുകാരായ സഞ്ചാരികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് കായല്‍യാത്രയാണ്. വിദേശികള്‍ക്ക് ചെറുതോടുകള്‍ താണ്ടുന്ന യാത്രയോടാണ് ഇഷ്ടം. ചെറുതോടുകള്‍ താണ്ടിയുള്ള യാത്രയില്‍ തുരുത്തിലെ ഗ്രാമീണജീവിതം അടുത്തുകാണാനാകും. തോടുകളിലേക്കുചാഞ്ഞ തെങ്ങുകളും ചീലാന്തിമരങ്ങളും ചെമ്പരത്തിച്ചെടികളുമെല്ലാം ഒരുക്കുന്ന പ്രകൃതിരമണീയത വിദേശികള്‍ക്ക് പ്രിയങ്കരമാണ്. ചെറുതോടുകളിലൂടെയുള്ള സഞ്ചാരത്തിന് വലിയ വള്ളങ്ങള്‍ ഉപയോഗിക്കാനാകില്ല. വേലിയേറ്റമുണ്ടെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടാകും.
കായലില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ സഞ്ചാരികളെ കയറ്റാന്‍ മൂന്ന് ടണ്ണിലധികം കേവുഭാരമുള്ള വള്ളങ്ങള്‍ വേണമെന്നാണ് കനാല്‍ ഓഫീസറുടെ ഉത്തരവ്. ഇതു നടപ്പാക്കിയാല്‍ വിദേശസഞ്ചാരികളുമായി ചെറുതോടുകള്‍ താണ്ടിയുള്ള യാത്ര അവസാനിപ്പിക്കേണ്ടിവരും. തുരുത്തിലെത്തുന്നവരെ തുരത്തിയോടിക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വിനോദസഞ്ചാരമേഖലയില്‍ പുതിയ സൊസൈറ്റി
:വിനോദസഞ്ചാര മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ക്കായി മണ്‍റോ ഐലന്‍ഡ് ടൂറിസം ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീമവ് സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്. മണ്‍റോത്തുരുത്തില്‍ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവര്‍ക്കാണ് അംഗത്വം.
ടൂറിസം രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ധനസഹായം നല്‍കുക, ചാര്‍ട്ടേഡ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തിലാണ് സംഘം ആരംഭിച്ചത്.
Kerala
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട്

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Kerala
അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ജൻമം മതിയാകില്ല. എന്നാൽ തിരക്കേറിയ ജീവിതയാത്രയിൽ അമ്മക്കായി മാറ്റിവക്കാനും സ്നേഹസമ്മാനങ്ങൾ നൽകാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാൻ തുടങ്ങി.
പെറ്റമ്മയോട് മാത്രമല്ല, സ്നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്‌നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്. എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓർപ്പെടുത്തൽ കൂടിയാണ്. വാർധക്യത്തിന്റെ നിസ്സഹായതയിൽ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്നേഹത്തോടെ ചേർത്തുനിർത്താം.
Kerala
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്