ബോംബ് നിർമാണത്തിനിടെ മരിച്ച പ്രവർത്തകൻ്റെ വീട്ടിൽ പോയ സംഭവം: നേതാക്കൾക്ക് ജാഗ്രതകുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

അടൂർ: ബോംബ് നിർമാണത്തിനിടെ പാനൂരിൽ മരിച്ച സി.പി.എം. പ്രവർത്തകൻ്റെ വീട് നേതാക്കൾ സന്ദർശിച്ച സംഭവത്തിൽ ജാഗ്രത കുറവുണ്ടായി എന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബോംബ് സ്ഫോടന സംഭവത്തിൽ കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനം ഉണ്ടാകില്ല.
മരിച്ച ഒരാളുടെ വീട്ടിൽ പോവുക എന്നത് മനുഷ്യത്വത്തിൻ്റെ ഭാഗമാണ്.
മരണ വീട്ടിൽ പോയി ബസുക്കളെ ആശ്വസിപ്പിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്.എന്നാൽ ബോംബ് നിർമാണത്തെ അംഗീകരിക്കാനാവില്ല.സാധാരണ ഗതിയിൽ ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണത്. കേരളത്തിൽ ബോംബ് നിർമിക്കേണ്ട ആവശ്യമില്ല.ഈ സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. ശക്തമായ നടപടി സ്ഫോടനക്കേസിൽ ഉണ്ടാകും.
തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇ.ഡിയുടെ നടപടി. ഇമ്മാതിരി കളി ഇവിടെ നടക്കില്ല.
സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകും.
സുനിൽകുമാർ വിജയിക്കും.