റംസാൻ-വിഷു: 150 അധിക സർവീസുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : റംസാൻ, വിഷു, അംബേദ്‌കർ ജയന്തി അവധി പ്രമാണിച്ച് കൂടുതൽ സർവീസ് ഒരുക്കി കെ.എസ്.ആർ.ടി.സി. സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്‌റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ, സൂപ്പർ ഡീലക്‌സ് ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. പത്തുമുതൽ 16 വരെ 150 അധിക സർവീസുകൾ സജ്ജീകരിക്കും. റിസർവേഷൻ സൗകര്യവുമുണ്ടാകും. അന്തർസംസ്ഥാന സർവീസുകളും ഒരുക്കിയിട്ടുണ്ട്.
കാസർകോട്–കോട്ടയം (2), കാഞ്ഞങ്ങാട്–കോഴിക്കോട്, കാഞ്ഞങ്ങാട്–തൃശൂർ (1), പയ്യന്നൂർ–എറണാകുളം (1), കണ്ണൂർ–തിരുവനന്തപുരം (1), തലശേരി–തിരുവനന്തപുരം (1), വടകര–തിരുവനന്തപുരം (1), കോഴിക്കോട്–തിരുവനന്തപുരം (10), സുൽത്താൻ ബത്തേരി–തിരുവനന്തപുരം (കോട്ടയംവഴി) (2), ബത്തേരി–-എറണാകുളം (1), മാനന്തവാടി–തിരുവനന്തപുരം (കോട്ടയം വഴി) (1), മാനന്തവാടി–തിരുവനന്തപുരം (എറണാകുളം) (1), കൽപ്പറ്റ–എറണാകുളം (1), കൽപ്പറ്റ–കോട്ടയം (1), താമരശേരി–എറണാകുളം (1), മലപ്പുറം–തിരുവനന്തപുരം (1), നിലമ്പൂർ–എറണാകുളം (1), പെരിന്തൽമണ്ണ–എറണാകുളം (1), തൃശൂർ–തിരുവനന്തപുരം (കോട്ടയം വഴി) (2), തൃശൂർ–തിരുവനന്തപുരം (എറണാകുളംവഴി) (2), ഗുരുവായൂർ–തിരുവനന്തപുരം (എറണാകുളംവഴി) (1), ചാലക്കുടി–കോട്ടയം–കോഴിക്കോട് (2), ചാലക്കുടി–എറണാകുളം–കോഴിക്കോട് (2), ഇരിങ്ങാ ലക്കുട–എറണാകുളം–കോഴിക്കോട് (1), ഇരിങ്ങാലക്കുട–കോട്ടയം–കോഴിക്കോട് (1), മാള–കോട്ടയം–കോഴിക്കോട് ( 1) എന്നിങ്ങനെ സർവീസ് നടത്തും.