Connect with us

Kerala

കുട്ടികളുടെ അഭിരുചി അറിയാം : കൈവിരലുകളിൽ വ്യാജപരിശോധനയ്ക്ക് പ്രചാരമേറുന്നു

Published

on

Share our post

വിരലടയാള പരിശോധന വഴി വിദ്യാർഥികളുടെ ഭാവി സ്വഭാവസവിശേഷതകളും അനുയോജ്യമായ ജോലിമേഖലയും ഏതെന്നു ‘പ്രവചിക്കുന്ന’ ഡെർമറ്റോഗ്‌ളൈഫിക് മൾട്ടിപ്പിൾ ഇന്റലിജൻസ് ടെസ്റ്റിന്‌ (ഡി.എം.ഐ.ടി.) വീണ്ടും പ്രചാരമേറുന്നു. അശാസ്ത്രീയമെന്ന്‌ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്.) 2019-ൽതന്നെ വ്യക്തമാക്കിയ ടെസ്റ്റാണ് ഒരിടവേളയ്ക്കുശേഷം മടങ്ങിയെത്തുന്നത്.

കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തി, തലച്ചോറിലെ നോഡുകളുമായുള്ള ബന്ധം പഠിക്കുകയാണ് ചെയ്യുന്നതെന്നാണ് ടെസ്റ്റ് നടത്തുന്ന ഏജൻസികൾ അവകാശപ്പെടുന്നത്. സ്കാനർ ആപ്പുകൾ വഴിയോ നിശ്ചിത കള്ളികളുള്ള പ്രത്യേക കടലാസിലോ ഓരോ വിരലിന്റെയും അടയാളം രേഖപ്പെടുത്താനാണ് ഏജൻസികൾ ആദ്യം ആവശ്യപ്പെടുക. തുടർന്ന്, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറിലൂടെ കൈവിരലിലെ ‘റിഡ്ജ് പാറ്റേണു’കളും ‘ബ്രെയിൻ നോഡു’കളും തമ്മിലുള്ള ബന്ധം പഠിക്കും.

ഒരാൾ ഏതു മേഖലയിൽ ശോഭിക്കാനാണ്‌ കൂടുതൽ സാധ്യതയെന്ന്‌ ഈ പഠനത്തിലൂടെ വ്യക്തമാകുമെന്നാണ് ഇവർ പറയുന്നത്. പെരുവിരലിലെ വരകൾ തലച്ചോറിലെ ഫ്രണ്ടൽ ലോബുമായി താരതമ്യംചെയ്ത്‌ ഒരാളുടെ നേതൃപാടവം അളക്കാമെന്നാണ് അവകാശവാദം. ചൂണ്ടുവിരലിലെ വരകളിൽനിന്ന്‌ ഭാവനാസമ്പത്തും നടുവിരലിലെ വരകളിൽനിന്ന്‌ ശാരീരികക്ഷമതയും അളക്കും. മോതിരവിരലിലെ വരകൾ സൂചിപ്പിക്കുന്നത് ഭാഷാപരമായ കഴിവുകളും സംവേദനക്ഷമതയുമാണെന്നും ചെറുവിരലിലെ വരകൾ ഒരാളുടെ സൗന്ദര്യബോധവും വായനക്ഷമതയും വ്യക്തമാക്കുമെന്നുമാണ് ടെസ്റ്റിന്റെ പ്രചാരകർ പറയുന്നത്. ടെസ്റ്റിനു പിന്നാലെ, ചില പ്രത്യേക ധ്യാനമുറകളിലൂടെ തലച്ചോറിനെ കൂടുതൽ ഉണർത്താൻ സാധിക്കുമെന്നും അവകാശവാദമുണ്ട്.

എന്നാൽ, ഒരുവിധ ശാസ്ത്രീയ അടിത്തറയുമില്ലാത്ത പഠനരീതിയാണ് ഇതെന്നാണ് വിദഗ്ധാഭിപ്രായം. ഹസ്തരേഖാവായനയുടെ പുതിയ പതിപ്പുമാത്രമാണ് ഡി.എം.ഐ. ടെസ്റ്റ് എന്നും വിമർശനമുണ്ട്. ഓരോ കുട്ടിയിൽനിന്നും 3,000 മുതൽ 5,000 രൂപവരെ വാങ്ങിയാണ് ടെസ്റ്റ് നടത്തുന്നത്. വിദ്യാലയങ്ങളെ കാൻവാസ്ചെയ്ത് കൂട്ടപരിശോധന നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.


Share our post

Kerala

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ

Published

on

Share our post

ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ എടുത്തത്. മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.


Share our post
Continue Reading

Kerala

ചൈനയിൽ കൃത്രിമ സൂര്യനും; പരീക്ഷണം വിജയം, സൂര്യനേക്കാൾ ഏഴിരട്ടി ചൂട്, ജ്വലിച്ചത് 18 മിനിറ്റോളം

Published

on

Share our post

ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ താപനില. ഇതിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ താപത്തിലാണ് ചൈനയുടെ കൃത്രിമ സൂര്യൻ ജ്വലിച്ചതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.അണുസംയോജന പ്രക്രിയയിലൂടെയാണ് (ന്യൂക്ലിയാർ ഫ്യൂഷൻ) കൃത്രിമ സൂര്യനെ വൻതോതിലുള്ള ഊർജ്ജനിലയിലെത്തിച്ചത്. യഥാർഥ സൂര്യനിലും അണുസംയോജന പ്രക്രിയയിലൂടെയാണ് താപം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാക്കി കൃത്രിമ സൂര്യനെ മാറ്റാനുള്ള ശ്രമത്തിലാണ് ചൈന.

കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെൻ്റൽ അഡ്വാൻസ്‌ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് (EAST) എന്ന പരീക്ഷണശാലയിലാണ് കൃത്രിമ സൂര്യനെ സൃഷ്ടിച്ചത്. ഹൈഡ്രജൻ, ഡ്യുട്ടീരിയം ഗ്യാസ് എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിച്ചത്.വൻതോതിലുള്ള ഊർജ്ജോൽപ്പാദന പ്രക്രിയയാണ് സൂര്യനിൽ നടക്കുന്നത്. ഇതിന് സമാനമായ പ്രക്രിയ നിയന്ത്രിതമായി പരീക്ഷണശാലകളിൽ നടപ്പാക്കാനായാൽ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായാണ് ഇത്തരം പരീക്ഷണങ്ങൾ.2035ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്‌ടർ (അഥവാ കൃത്രിമ സൂര്യൻ) നിർമിക്കാനും 2050ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഒരുക്കാനുമാണ് ചൈനീസ് ന്യൂക്ലിയർ കോർപറേഷൻ പദ്ധതിയിടുന്നത്.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി; മൂന്ന് സമുദായങ്ങളെ കൂടി ഉൾപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒ.ബി.സി പട്ടിക പുതുക്കി സർക്കാർ. മൂന്ന് സമുദായങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടെയുളള കല്ലൻ സമുദായത്തേയും മറ്റ് പിന്നോക്ക വിഭാ​ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. ഇനം നമ്പർ 29 ബി ആയാണ് ഈ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളളത്. മന്ത്രിസഭ യോ​ഗത്തിലാണ് ഒ.ബി.സി പട്ടിക പുതുക്കിക്കൊണ്ടുളള തീരുമാനം വന്നത്.

കൂടാതെ 2018 ലെ പ്രളയത്തിൽ കണ്ണൂർ പായം പഞ്ചായത്തിൽ വീട് പൂർണമായും നഷ്‌ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പായം ​ഗ്രാമപഞ്ചായത്തിൽ 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിർമാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും. 2015-2019 വർഷങ്ങളിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുളള സെലക്ട് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങൾക്ക് നിയമനം നൽകാനും തീരുമാനമായി. ഇവരെ വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമിക്കും.

2018 ലെ ഏഷ്യൻ ​ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർ​ഗനൈസറായി നിയമനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ 2020 മുതൽ 2024 വരെയുളള 250 ഒഴിവുകളിലേക്ക് വി‍ജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി.


Share our post
Continue Reading

Trending

error: Content is protected !!