കണ്ണൂർ- അബുദാബി ഇൻഡിഗോ പ്രതിദിന സർവീസ് മെയ് ഒൻപത് മുതൽ; പുലർച്ചെ 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടും

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് മെയ് ഒൻപതിന് ആരംഭിക്കും. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവിൽ ദോഹയിലേക്കാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. മറ്റുള്ളവയെല്ലാം ആഭ്യന്തര സർവീസുകളാണ്. പുലർച്ചെ 12.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 2.35-ന് അബുദാബിയിലെത്തും. തിരികെ അബുദാബിയിൽ നിന്ന് 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിലെത്തും.