മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു; പത്ത് പേർ അറസ്റ്റിൽ

Share our post

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആൾക്കൂട്ട മര്‍ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പത്തുപേർ കസ്റ്റഡിയിലായി.

പത്തുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പെൺസുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!